22 November Friday

കൃഷി ഹബ്ബ് ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

കൃഷി ഹബ്ബ് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട് 

വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ ആരംഭിച്ച കൃഷി ഹബ്ബ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു.  ജില്ലയിലെ ഫാർമർ പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകളെ ഏകോപിപ്പിച്ച് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ  വിൽപ്പനയും വ്യാപനവും  പ്രവർത്തനങ്ങളും  നടപ്പാക്കാനായാണ് കൃഷി ഹബ്ബ് രൂപീകരിച്ചത്. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ ആദ്യവിൽപ്പനയും ആത്മ പ്രോജക്ട് ഡയറക്ടർ എസ് സ്വപ്ന പദ്ധതി വിശദീകരണവും നടത്തി. കോഴിക്കോട് എവർഗ്രീൻ എഫ്പിഒ സെക്രട്ടറി പൂളക്കൽ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി അസി.  ഡയറക്ടർ എം എസ് ശബ്‌ന, മുഹമ്മദ് സാലിം, പി കെ നാസർ, പി പി നിഖിൽ,  പി സി അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top