22 December Sunday

റേഷൻ വ്യാപാരികളുടെ പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന്‌ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട് 

വിവിധ ആവശ്യങ്ങളുയർത്തി കലക്ടറേറ്റിന് മുമ്പിൽ റേഷൻ വ്യാപാര സംഘടനകളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെആർയു (-സിഐടിയു) സംഘടനകൾ ചേർന്ന്‌ പ്രതിഷേധ ധർണ നടത്തി. സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലെ കമീഷൻ നൽകുക, റേഷൻ വിതരണ സ്തംഭനം ഒഴിവാക്കുക, കിറ്റ് കമീഷൻ പൂർണമായും ലഭ്യമാക്കുക,  വേതന പാക്കേജ് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  ധർണ. ഓൾ കേരള റീടടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി ഉദ്ഘാടനംചെയ്തു. കെആർയു(സിഐടിയു )സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി എം മൊയ്തീൻ കോയ അധ്യക്ഷനായി. ഹരി മുക്കം, എം പി സുനിൽകുമാർ, എം എ നസീർ, ഇ ശ്രീജൻ എന്നിവർ സംസാരിച്ചു.  താമരശേരിയിൽ പി അരവിന്ദാക്ഷനും ധർണ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top