20 December Friday

ചുമട്ടുതൊഴിലാളികൾ 5ന്‌ പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ഡിസംബർ 5ന് നടക്കുന്ന സംയുക്ത ചുമട്ടു തൊഴിലാളി പണിമുടക്കിനും കലക്ടറേറ്റ് മാർച്ചിനോടും അനുബന്ധിച്ച് 
സംഘടിപ്പിച്ച ജില്ലാ സംയുക്ത കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി സി നാസർ ഉദ്ഘാടനം ചെയ്യുന്നു

 

കോഴിക്കോട്‌ 
ഡിസംബർ അഞ്ചിന്റെ പണിമുടക്ക്‌ വിജയമാക്കാൻ ചുമട്ടുതൊഴിലാളി സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, എൻഎഫ്‌എസ്‌എ ഗോഡൗണുകളിൽ കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌. ഗാന്ധിഗൃഹത്തിൽ ചേർന്ന കൺവൻഷൻ  സിഐടിയു ജില്ലാ സെക്രട്ടറി സഖാവ് സി നാസർ ഉദ്ഘാടനംചെയ്തു.  എംപി ജനാർദനൻ (ഐഎൻടിയുസി) അധ്യക്ഷനായി. പി ഭാസ്കരൻ, എഐടിയുസി ജില്ലാ സെക്രട്ടറി എസ്‌ രമേശൻ, എ ടി അബ്ദു, എസ്ടിയു ജില്ലാ പ്രസിഡന്റ്‌ എൻ മുഹമ്മദ് നദിർ, മൂസ പന്തീരാങ്കാവ്, സക്കീർ, പി പരമേശ്വരൻ എന്നിവർ സംസാരിച്ചു. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ പി നിഖിൽ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top