23 December Monday

സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന്റെ കൊടിമരജാഥ പെരുമണ്ണയിൽ എത്തിയപ്പോൾ

കുന്നമംഗലം 
സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ പെരുമണ്ണയിലെ സീതാറാം യെച്ചൂരി നഗറിൽ ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് പതാക ഉയർത്തി.  ഏരിയാ കമ്മിറ്റി അംഗം ഇ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പയ്യടിമേത്തൽ കെ പി വേലായുധൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമര ജാഥ പി കെ പ്രേമനാഥ് ഉദ്ഘാടനംചെയ്തു. കെ അബിജേഷ് അധ്യക്ഷനായി. ടി നിസാർ സ്വാഗതവും സി സുരേഷ് നന്ദിയും പറഞ്ഞു.    ഏരിയാ കമ്മിറ്റി അംഗം വി സുന്ദരന്റെ നേതൃത്വത്തിൽ  താത്തൂർ പൊയിലിലെ ടി യശോദ ടീച്ചറുടെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള പതാക ജാഥ ഏരിയാ സെക്രട്ടറി പി ഷൈപു ഉദ്ഘാടനംചെയ്തു. ഇ എൻ പ്രേമനാഥൻ അധ്യക്ഷനായി. യശോദ ടീച്ചറുടെ മക്കളായ എ വിജയകുമാർ, പുഷ്പവല്ലി എന്നിവർ ചേർന്ന് പതാക കൈമാറി. ഇരുജാഥകളും പെരുമണ്ണയിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേർന്നു. കൊടിമരം ഷാജി പുത്തലത്തും പതാക ഇ കെ സുബ്രഹ്മണ്യനും ഏറ്റുവാങ്ങി.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top