നാദാപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന എ കണാരന് നാടിന്റെ സ്മരണാഞ്ജലി. ജന്മനാടായ എടച്ചേരിയിൽ സിപിഐ എം ആഭിമുഖ്യത്തിൽ ഇരുപതാമത് ചരമവാർഷിക ദിനം ആചരിച്ചു. പ്രഭാതഭേരി, പുഷ്പാർച്ചന, അനുസ്മരണം, റെഡ് വളന്റിയർ മാർച്ച്, പൊതുപ്രകടനം, പൊതുസമ്മേളനം എന്നിവ നടന്നു. സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. യു കെ ബാലൻ അധ്യക്ഷനായി. ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി ചാത്തു, കൂടത്താംകണ്ടി സുരേഷ് എന്നിവർ പങ്കെടുത്തു.
വൈകിട്ട് തലായിൽനിന്ന് ആരംഭിച്ച റെഡ് വളന്റിയർ മാർച്ചും പ്രകടനവും എടച്ചേരിയിൽ സമാപിച്ചു. സമാപന പൊതുസമ്മേളനം പി മോഹനൻ ഉദ്ഘാടനംചെയ്തു. യു കെ ബാലൻ അധ്യക്ഷനായി. വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, എ മോഹൻദാസ്, കെ കെ ദിനേശൻ പുറമേരി, ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു. അലോഷിയുടെ ഗസലും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..