08 September Sunday

ഉപതെരഞ്ഞെടുപ്പ്: മഷി 
പുരട്ടുന്നത് നടുവിരലില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024
കോഴിക്കോട്
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടതുകൈയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. 
   ഏപ്രിലിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിർദേശം 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുവേണ്ടി മാത്രമാണ്. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top