23 December Monday

പാടി ആദരവേകി എംഎൽഎമാർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ആദരിക്കൽ ചടങ്ങിൽ ഹരിപ്പാട് കെ പി എൻ പിള്ളയ്‌ക്കൊപ്പം നർമം പങ്കിടുന്ന ശ്രീകുമാരൻ തമ്പി

കോഴിക്കോട് 
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു... ഈറൻമുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ... പ്രസം​ഗം മാത്രമല്ല, സം​ഗീതവും തനിക്ക് വഴങ്ങുമെന്ന് സദസ്സിന് മുമ്പിൽ തെളിയിച്ച്‌ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ. കോഴിക്കോട്ടെ സംഗീത പ്രേമികളുടെ കൂട്ടായ്മ ‘നൊസ്റ്റാൾജിയ’ ശ്രീകുമാരൻ തമ്പിക്കും ഹരിപ്പാട് കെ പി എൻ പിള്ളയ്ക്കും ഒരുക്കിയ ആദരം ചന്ദ്രകാന്തം പരിപാടിയിലായിരുന്നു ജനപ്രതിനിധികളുടെ ​ആലാപനം.  ‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു’ ഡെയ്ഞ്ചർ ബിസ്‌കറ്റ് ചിത്രത്തിലെ ​ഗാനമാലപിച്ച് ​എം കെ മുനീർ എംഎൽഎയും കൈയടി വാങ്ങി. നൊസ്റ്റാൾജിയയുടെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിൽ അം​ഗങ്ങൾ ശ്രീകുമാരൻ തമ്പിയുടെ ​ഗാനങ്ങൾ ആലപിച്ചു. ശ്രീകുമാരൻ തമ്പിക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫലകം കൈമാറി. കെ പി എൻ പിള്ളയെ ശ്രീകുമാരൻ തമ്പി പൊന്നാടയണിയിച്ചു. ഡോ. കെ പി ബാലകൃഷ്ണൻ, എൻ നരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. അഡ്വ. പി ഹാരിസ് സ്വാഗതവും ചിത്ര രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top