08 September Sunday

കെട്ടിടം അപകടാവസ്ഥയിൽ; റോഡ് അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

വടകര താഴെ അങ്ങാടിയിൽ അപകടാവസ്ഥയിലായ കെട്ടിടം

വടകര
താഴെ അങ്ങാടിയിൽ കെട്ടിടം അപകടാവസ്ഥയിൽ. സമീപത്തുള്ള റോഡ് അടച്ചു. താഴെ അങ്ങാടി ചക്കര തെരു കാലിച്ചാക്ക് വിപണനകേന്ദ്രത്തിലെ കെട്ടിടമാണ് അപകടാവസ്ഥയിലായത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് ചെറിയ വിള്ളലുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായത്. വടകരയിലെ പ്രധാന കാലിച്ചാക്ക് വ്യാപാരകേന്ദ്രമായ ഇവിടെ നിരവധി തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. സമീപത്തുള്ള റോഡിലൂടെ വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെ സഞ്ചരിക്കുന്നതിനാൽ അപകടസാധ്യത മുന്നിൽക്കണ്ടാണ് പൊലീസിന്റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചത്. ഒന്തം റോഡ് റെയിൽ ഓവർ ബ്രിഡ്ജ് വഴി മുനിസിപ്പൽ ഓഫീസിലേക്കുള്ള വഴിയിലാണ് അപകടാവസ്ഥയിലുള്ള കെട്ടിടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top