13 November Wednesday
വീണ്ടെടുക്കാം കല്ലായിയെ

കാണാം 
മൊഞ്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന 'കല്ലായി പുഴ ഒരു മൊഞ്ചത്തി' 
പ്രദർശനം

കോഴിക്കോട്
ന​ഗരത്തെ തൊട്ട് തലോടിയൊഴുകുന്ന കല്ലായിപ്പുഴയുടെ സൗന്ദര്യത്തിനൊപ്പം മലിനമാകുന്ന പുഴയുടെ മറ്റൊരു മുഖവും നമുക്ക് മുന്നിൽ തുറക്കുകയാണ്  ‘കല്ലായി പുഴ ഒരു മൊഞ്ചത്തി' ഫോട്ടോഗ്രാഫി എക്‌സിബിഷൻ. സെൻട്രൽ ഓർഗനൈസേഷൻ ഓഫ് കാമറ ആർട്ടിസ്റ്റ്സ് (സിഒസിഎ) ആണ് കോഴിക്കോട് ബീച്ചിൽ പ്രദർശനമൊരുക്കിയത്. 16 ഫോട്ടോ​ഗ്രാഫർമാരുടെ 60ഓളം ചിത്രങ്ങളാണുള്ളത്. കല്ലായി പുഴയുടെ നിലവിലുള്ള അവസ്ഥയാണ് ഫോട്ടോകളിൽ നിറയുന്നത്. ഇത് ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടി പുഴയെ സംരക്ഷിക്കാനാണ് എക്‌സിബിഷൻ ലക്ഷ്യമിടുന്നത്.  കല്ലായി പുഴയെ യുവതലമുറയ്‌ക്ക് പരിചയപ്പെടുത്താൻ വിദ്യാലയങ്ങളിൽ എക്‌സിബിഷനും സിഒസിഎ സംഘടിപ്പിക്കും. ഫോൺ: 9895989198. 
ഡെപ്യൂട്ടി മേയർ സി പി മുസാഫർ  അഹമ്മദ് എക്സിബിഷൻ ഉദ്ഘാടനംചെയ്തു. സിഒസിഎ ജില്ലാ പ്രസിഡന്റ് കെ വി  ത്രിബുദാസ് അധ്യക്ഷനായി. ടി വി രാജൻ, ലിബിൻ ലോറൻസ്, ഡോ. എ എം ഷെരീഫ്, ഫൈസൽ  തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബബിലേഷ് പെപ്പർലേറ്റ് സ്വാ​ഗതവും ട്രഷറർ വിജിൻ വാവാസ് നന്ദിയും പറഞ്ഞു. എക്സിബിഷൻ ബുധനാഴ്ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top