22 December Sunday

കാർ യാത്രക്കാരായ ദമ്പതികളെ തടഞ്ഞ്‌ കൊലവിളി; 3 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 

കോഴിക്കോട്‌
അർധരാത്രിയിൽ സിനിമ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കാർ യാത്രക്കാരായ ദമ്പതികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്ത ബൈക്ക് യാത്രക്കാരായ യുവാക്കൾ പിടിയിൽ. വെസ്റ്റ്‌ഹിൽ സ്വദേശികളായ മനത്താനത്ത്‌ മിഥുൻ, ബിന്ദു നിവാസിൽ -സഞ്ജയ്, പക്കുവീട്ടിൽ -നിതിൻ എന്നിവരെയാണ്‌ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്‌.
ഞായർ രാത്രി ഒന്നരയ്‌ക്ക്‌ ഈസ്റ്റ്ഹില്ലിൽനിന്ന്‌ സിനിമ കണ്ട് മടങ്ങുകയായിരുന്നു ദമ്പതികൾ. വെസ്റ്റ്ഹിൽ ബാരക്സിനുസമീപം കാർ നിർത്തി മുഖം കഴുകുന്നതിനിടെ യുവാക്കൾ കാറിനുകുറുകെ ബൈക്ക് നിർത്തി ദമ്പതികളെ അസഭ്യം പറയുകയും സ്ത്രീയുടെ കൈയിൽ കയറിപ്പിടിക്കുകയും ചെയ്‌തു. പേടിച്ച ദമ്പതികൾ കാറുമായി നടക്കാവ് ഭാഗത്തേക്ക് പോയപ്പോൾ സംഘം ഇവരെ പിന്തുടർന്നു. നടക്കാവ്‌ പൊലീസ്‌ സ്റ്റേഷനിലേക്ക് കാർ കയറ്റി നിർത്തിയപ്പോൾ യുവാക്കൾ കാറിനിടിക്കുകയും കേസുകൊടുത്താൽ കൂട്ടത്തോടെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയുംചെയ്‌തു. ദമ്പതികളുടെ പരാതിയെ തുടർന്ന് എസ്‌ഐ ജയരാജിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top