26 December Thursday

കുന്നമംഗലം ഏരിയാ സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

 

കുന്നമംഗലം 
സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന് പെരുമണ്ണയിൽ തുടക്കം. റീഗൽ അവന്യു ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം ധർമജൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ഉദ്ഘാടനംചെയ്തു. വി സുന്ദരൻ രക്തസാക്ഷി പ്രമേയവും എം കെ മോഹൻ ദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ വിനോദ് കുമാർ, വി ദീപ, വി സുന്ദരൻ  എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. ഏരിയാ സെക്രട്ടറി പി ഷൈപു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി പി രവീന്ദ്രൻ കൺവീനറായി പ്രമേയം, പി പ്രസാദ് കൺവീനറായി മിനുട്സ്, ടി കെ മുരളീധരൻ കൺവീനറായി ക്രഡൻഷ്യൽ, കെ അബിജേഷ് കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റി എന്നിവ പ്രവർത്തിക്കുന്നു. സംസ്ഥാന  കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, എം ഗിരീഷ്, സി പി മുസാഫർ അഹമ്മദ്, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ ഇ കെ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. 
ഏരിയയിലെ 20 ലോക്കലുകളിൽനിന്നായി 132 പ്രതിനിധികൾ, 21 ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ,- സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 165 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 20 ലോക്കലുകളിൽനിന്നായി 30 പേർ റിപ്പോർട്ടിനെ അധികരിച്ചുള്ള പൊതുചർച്ചയിൽ പങ്കെടുത്തു. 
വ്യാഴം വൈകിട്ട് നാലിന് ചുവപ്പ് സേന മാർച്ചും പ്രകടനവും നടക്കും. പെരുമണ്ണ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ടി കെ ഹംസ സംസാരിക്കും. തുടർന്ന് അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടൻപാട്ടും  കലാപരിപാടികളും അരങ്ങേറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top