21 December Saturday
11ൽ 10 യൂണിയനിലും വിജയം

ഐടിഐകളിൽ എസ്‌എഫ്‌ഐ തരംഗം

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മാളിക്കടവ് ഐടിഐയിലെയും വിമൻസ് ഐടിഐയിലെയും എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം

കോഴിക്കോട്‌
ഐടിഐകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐ തരംഗം. 11ൽ 10 ഐടിഐകളിലും എസ്‌എഫ്‌ഐ വിജയിച്ചു. ഒരു ഐടിഐ എംഎസ്‌എഫിൽനിന്ന്‌ തിരിച്ചുപിടിച്ചു. മൂന്നിടത്ത്‌ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ തന്നെ എതിരില്ലാതെ വിജയിച്ചിരുന്നു.
കൊടുവള്ളി ഗവ. ഐടിഐയാണ്‌ എംഎസ്‌എഫിൽനിന്ന്‌ തിരിച്ചുപിടിച്ചത്‌. നരിപ്പറ്റ, വളയം, മണിയൂർ ഗവ. ഐടിഐകളിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാളിക്കടവ് ഐടിഐ, കോഴിക്കോട് വിമൻസ് ഐടിഐ, വില്യാപ്പള്ളി ഐടിഐ, കൊയിലാണ്ടി ഐടിഐ, തിരുവമ്പാടി ഐടിഐ, ബേപ്പൂർ ഐടിഐ എന്നിവിടങ്ങളിലും യൂണിയൻ എസ്‌എഫ്‌ഐ നിലനിർത്തി.
വലതുപക്ഷ മാധ്യമ പ്രചാരവേലകളെ നിഷ്‌പ്രഭമാക്കി ഐടിഐ ക്യാമ്പസുകളിൽ തിളക്കമേറിയ വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അഭിവാദ്യംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top