23 December Monday

എം നാരായണിക്ക് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

എം നാരായണിയുടെ മൃതദേഹത്തിൽ പാർടി പ്രവർത്തകർ ചെമ്പതാക 
പുതപ്പിച്ചപ്പോൾ

വടകര
ദീർഘകാലം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം നാരായണിക്ക് നാട് വിടനൽകി. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ഭാസ്കരൻ, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, കാനത്തിൽ ജമീല, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരൻ, കെ പുഷ്പജ, വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
സർവകക്ഷി അനുശോചനയോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ഭാസ്കരൻ, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, എ പി അഹമ്മദ്, പി സോമശേഖരൻ, പി പി വിമല, നെല്ലാടത്ത് രാഘവൻ, കെ പ്രകാശൻ, ആർ ബാലറാം, എടയത്ത് ശ്രീധരൻ, ടി സതീശൻ, അഡ്വ. ഇ കെ നാരായണൻ, എം പി മനോജൻ, കെ കെ പത്മനാഭൻ, എം എം സജിന, എ കെ ബാലൻ, പി കെ ബാലകൃഷ്ണൻ, വി പി നാരായണൻ എന്നിവർ സംസാരിച്ചു. കെ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top