05 November Tuesday

ഓണം കുശാലാക്കാം: കീശ ചോരാതെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കോഴിക്കോട് 

ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികവില നൽകിയാണ് കർഷകരിൽനിന്ന്‌ പച്ചക്കറി സംഭരിക്കുക. ജൈവ പച്ചക്കറിയാണെങ്കിൽ കർഷകരിൽനിന്ന്‌ 20 ശതമാനം അധികവില നൽകി സംഭരിച്ച് ചന്തയിൽ 10 ശതമാനം കിഴിവിൽ വിൽക്കും. 81 ഓണച്ചന്തകളിൽ 12 എണ്ണം  കോർപറേഷൻ പരിധിയിലായിരിക്കും.
പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. ചന്തകളിൽ മിൽമ, കേരള ഗ്രോ ബ്രാൻഡ്‌, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങളും ലഭിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.
ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴിൽ  68 ഓണച്ചന്തയും പ്രവർത്തിക്കും. പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെതായി (വിഎഫ്പിസികെ) ആറ് കേന്ദ്രത്തിലും ഓണച്ചന്ത നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top