22 December Sunday

കത്തലാട്ട് പ്രകാശന്റെ ‘ചിന്തകൾ - 2024’ 
ചിത്രപ്രദർശനം 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
ഫറോക്ക് 
ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ കത്തലാട്ട് പ്രകാശന്റെ "ചിന്തകൾ 2024’ ചിത്രപ്രദർശനം ഞായറാഴ്‌ച കോഴിക്കോട് ലളിതകലാ അക്കാദമിയിൽ ആരംഭിക്കും. വ്യാഴം വരെ നീളുന്ന പ്രദർശനം രാവിലെ 9.30ന് പൊതുമരാമത്ത്‌  മന്ത്രി  പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 
സാമൂഹ്യ പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം നല്ലളം യൂണിറ്റ് പ്രസിഡന്റുമായ പ്രകാശൻ കോവിഡ് അടച്ചിൽ കാലത്താണ് ചിത്രരചനയിൽ സജീവമായത്. സ്ത്രീവിരുദ്ധ സമീപനങ്ങൾക്കും വർഗീയതയ്‌ക്കുമെതിരായി മനഃസാക്ഷിയെ ചിത്രങ്ങളാണധികവും. ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ വി കെ സി മമ്മത് കോയ അധ്യക്ഷനാകും. ചിത്രകാരൻ സുനിൽ അശോകപുരം മുഖ്യാതിഥിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top