22 December Sunday

ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
പയ്യോളി
റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം തിങ്കളാഴ്‌ച പുറക്കാട് ശാന്തിസദനം സ്കൂളിൽ നടക്കും. ജില്ലയിലെ 13 സ്‌പെഷ്യൽ വിദ്യാലയങ്ങളും ആറ്‌ പൊതുവിദ്യാലയങ്ങളുമാണ് വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്നത്. രചനാ, സംഗീത, നൃത്ത മത്സരങ്ങൾ മൂന്ന്‌ വേദികളിലായി നടക്കും. വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ ഉദ്‌ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ തിക്കോടി  പഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ്, മേലടി എഇഒ പി അസീസ്, ബിനു കാരോളി, ശാന്തിസദനം സ്കൂൾ പ്രിൻസിപ്പൽ എസ് മായ, സ്കൂൾ മാനേജർ സലാം ഹാജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top