23 December Monday
ട്രെയിനിൽ ലഹരിക്കടത്ത്‌

അരക്കിലോ എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
 
കോഴിക്കോട്
അരക്കിലോ എംഡിഎംഎയുമായി രണ്ട്‌ യുവാക്കൾ അറസ്റ്റിൽ. പുല്ലാളൂർ പുനത്തിൽ വീട്ടിൽ പി  മിജാസ് (28), കണ്ടോത്ത് പാറ മനയിൽ തൊടുകയിൽ ഇ സി മുഹമ്മദ് ഷഫ്വാൻ (23) എന്നിവരെയാണ്‌ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി സിറ്റി പൊലീസ്‌ പിടികൂടിയത്‌. ശനി രാവിലെ ഡൽഹിയിൽനിന്ന്‌ നേത്രാവതി എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോഴാണ്‌ ഇരുവരും പിടിയിലായത്‌. 
കോഴിക്കോട് കേന്ദ്രീകരിച്ച് ട്രെയിൻ മാർഗം മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡൻസാഫ്‌ സ്ക്വാഡും ടൗൺ പൊലീസും ചേർന്നാണ്‌ പരിശോധന നടത്തിയത്. ബാലുശേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top