23 December Monday

ചെസ്–കാരംസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

എൻജിഒ യൂണിയൻ സംഘടിപ്പിച്ച കാരംസ്‌ മത്സരത്തിൽനിന്ന്‌

കോഴിക്കോട്
---------------------------------     സംസ്ഥാന സർക്കാർ ജീവനക്കാർക്ക്‌ എൻജിഒ യൂണിയൻ നടത്തുന്ന സംസ്ഥാന ചെസ്–- കാരംസ് മത്സരത്തിന്റെ ഭാഗമായി ജില്ലാതല മത്സരം നടത്തി. കാരംസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജെ എം സുനിൽ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ വി വിനീജ അധ്യക്ഷയായി.
 ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും ആർട്സ് കൺവീനർ എസ്‌ സതീഷ് കുമാർ നന്ദിയും പറഞ്ഞു. ചെസ് മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏരിയയിലെ പി പി അജയനും കാരംസ് (ഡബിൾസ്) മത്സരത്തിൽ വടകര ഏരിയയിലെ എൻ കെ രാമകൃഷ്ണൻ, ടി പി ലിതീഷ് എന്നിവരും  ഒന്നാം സ്ഥാനം നേടി. ഒക്ടോബർ രണ്ടിന് തൃശൂരിലാണ് സംസ്ഥാന മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top