22 September Sunday

ടൂറിസ്റ്റ്‌ ബസ് കടയിലേക്ക് ഇടിച്ചുകയറി; 2 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ചേമഞ്ചേരി കാട്ടിലപ്പീടികയിൽ എംഎസ്എസ് സ്കൂളിന് സമീപം ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം

എലത്തൂർ
ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക്‌ പരിക്കേറ്റു. തലയ്‌ക്ക്‌ പരിക്കേറ്റ ബസ് ഡ്രൈവർ സജിത്തി(40)നെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബസ്‌ ജീവനക്കാരൻ നിസാമുദീനെ (38) നിസ്സാര പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനി രാവിലെ 9.45ന്‌ കാട്ടിലപ്പീടിക എംഎസ്എസ് സ്കൂളിനുമുമ്പിലാണ്‌ അപകടം. ബംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് സിടി മെറ്റൽ ഫാബ്രിക്കേഷൻ കടയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. ബസിലെ യാത്രക്കാരെയും കടയുടമ രാഘവനെയും കടയിലെ ജീവനക്കാരി രമ്യയെയും നാട്ടുകാർ രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽനിന്ന്‌ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. കട പൂർണമായും തകർന്നിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top