22 December Sunday
ബാലസംഘം സംസ്ഥാന സമ്മേളനം

സ്വാഗതസംഘം ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ബാലസംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് 
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് 
ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കോവൂരിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ കെ ലതിക അധ്യക്ഷയായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സന്ദീപ്, ജില്ലാ സെക്രട്ടറി സി അജയ് രാജ്, ജില്ലാ കൺവീനർ ജി സുന്ദരൻ, കോ ഓർഡിനേറ്റർ പി ശ്രീദേവ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സിപിഐ എം ടൗൺ ഏരിയാ സെക്രട്ടറി കെ ദാമോദരൻ, സ്വാഗതസംഘം കൺവീനർ പി നിഖിൽ എന്നിവർ സംസാരിച്ചു.  സംസ്ഥാന ജോ. സെക്രട്ടറി മീരാ ദർശക് സ്വാഗതവും സംസ്ഥാന സെക്രട്ടറി എൻ ആദിൽ നന്ദിയും പറഞ്ഞു.  സംസ്ഥാന സമ്മേളനം 30, 31 തീയതികളിൽ കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ കമ്യൂണിറ്റി ഹാളിൽ (കെ വി രാമകൃഷ്ണൻ നഗറിൽ) നടക്കും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top