കോഴിക്കോട്
നിയമങ്ങളുണ്ടെങ്കിലും സ്‌ത്രീകൾക്ക് നീതി ലഭ്യമാകുന്നില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന തുല്യത അനുഭവവേദ്യമാകുന്നുമില്ല. അതിനാൽ സ്‌ത്രീ പ്രശ്‌നമുയർത്തിയുള്ള സമരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും തോൽക്കാൻ പറ്റാത്ത കലാപങ്ങളാണ് സ്‌ത്രീകൾ നടത്തുന്നതെന്നും സറീന ട്രസ്‌റ്റ് സംഘടിപ്പിച്ച ' സ്ത്രീസുരക്ഷയും സമൂഹവും നിയമങ്ങളും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നെങ്കിൽ സാമൂഹ്യാവസ്ഥയിലും അധികാര ഘടനയിലും മാറ്റം സാധ്യമാകുമായിരുന്നു. എന്നാൽ അതില്ല.
അധികാരം പുരുഷ കേന്ദ്രീകൃതമാണ്. കുടുംബത്തിനകത്തും സമൂഹത്തിലും ജനാധിപത്യവും തുല്യതയുമില്ല. ഈ സാഹചര്യത്തിൽ സംവരണമല്ല ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് സ്‌ത്രീകൾക്ക് വേണ്ടത്–- അവർ പറഞ്ഞു. ചടങ്ങിൽ ഡോ. ഇ കെ സ്വർണകുമാരി അധ്യക്ഷയായി. റഹ്‌മ ബഷീർ, പ്രൊഫ. സി പി വത്സല എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..