22 December Sunday
വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം

ആക്ഷേപങ്ങളും 
അഭിപ്രായങ്ങളും 
ഡിസം. മൂന്നുവരെ സമര്‍പ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
കോഴിക്കോട്
സംസ്ഥാനത്തെ  പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ മൂന്നുവരെ സമർപ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്‌നേഹിൽ കുമാർ സിങ്‌ അറിയിച്ചു. 
ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ,  കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപം നൽകാം. സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ, കോർപറേഷൻ ബിൽഡിങ്‌ നാലാം നില, വികാസ് ഭവൻ പിഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലാണ് പരാതി നൽകേണ്ടത്‌.  ഫോൺ: 0471- 2335030. 
ആക്ഷേപങ്ങൾക്കൊപ്പം  രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും,  കലക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top