23 December Monday
യുവാവിനെ മർദിച്ച കേസ്‌

യുവമോർച്ച നേതാവ്‌ 
ഉൾപ്പെടെ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
കുറ്റ്യാടി 
കുറ്റ്യാടി ടൗണിനുസമീപം മരുതോങ്കര റോഡിൽ കാറിൽനിന്ന് വലിച്ചിറക്കി മണിയൂർ സ്വദേശി മുഹമ്മദിനെ മർദിച്ച കേസിൽ യുവമോർച്ച നേതാവ്‌ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ, ഗോഷിത്ത്, ഷൈജു എന്നിവരെയാണ് ഇൻസ്പെക്ടർ എസ് ബി കൈലാസനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ്‌ മുഹമ്മദിനെ കാർ തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ചത്. ഈ കേസിൽ ഉൾപ്പെട്ട രൂപേഷിനെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top