22 December Sunday
സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനം സമാപിച്ചു

ഗ്രീൻഫീൽഡ് ഹൈവേ: പെരുമണ്ണയിലെ 
കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്നമംഗലം 
ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന പെരുമണ്ണ പഞ്ചായത്തിലെ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും ഗ്രീൻ ഫീൽഡ് ഹൈവേയിലേക്ക് പ്രവേശിക്കാൻ പെരുമണ്ണയിൽ അപ്രോച്ച് റോഡ് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ അർഹമായ സഹായം നൽകുക, മാവൂർ ഗ്രാസിം ഭൂമിയിൽ അനുയോജ്യമായ വ്യവസായം ആരംഭിക്കാൻ നടപടി സ്വീകരിക്കുക, നദികളിൽനിന്നുള്ള മണൽവാരൽ പുനരാരംഭിക്കുക, വന്യമൃഗശല്യത്തിൽനിന്ന് കർഷകരെ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഏരിയാ റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി പി ഷൈപുവും പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, എം ഗിരീഷ്, സി പി മുസാഫർ അഹമ്മദ്, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് എന്നിവർ പങ്കെടുത്തു. ക്രഡൻഷ്യൽ റിപ്പോർട്ട് ടി കെ മുരളീധരൻ അവതരിപ്പിച്ചു.  
വൈകിട്ട് ചുവപ്പുസേന മാർച്ചും നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു. സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി ഷൈപു അധ്യക്ഷനായി. ടി കെ ഹംസ, പി ടി എ റഹീം എംഎൽഎ, പി കെ പ്രേമനാഥ് എന്നിവർ സംസാരിച്ചു. സമ്മേളന ലോഗോ രൂപകൽപ്പന ചെയ്ത അനൂപ് ശങ്കറിനും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കും ഉപഹാരവും സമ്മാനങ്ങളും വിതരണംചെയ്തു. സ്വാഗതസംഘം ചെയർമാൻ ഷാജി പുത്തലത്ത് സ്വാഗതവും കൺവീനർ ഇ കെ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. തുടർന്ന്, അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top