മുക്കം
കോടഞ്ചേരി പഞ്ചായത്തിൽ വാർഡുകളുടെ എണ്ണം വർധിപ്പിക്കാതെ നിലവിലെ വാർഡുകളുടെ ഘടനയിൽ അശാസ്ത്രീയ മാറ്റംവരുത്തിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ജനങ്ങളിൽനിന്ന് മറയ്‌ക്കുന്നതിനും പഞ്ചായത്ത് ഭരണം നിലനിർത്തുന്നതിനുമാണ് വാർഡുകളുടെ ഘടനയിൽ മാറ്റം വരുത്തിയതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം ജോർജുകുട്ടി വിളക്കുന്നേൽ മാർച്ച് ഉദ്ഘാടനംചെയ്തു. നെല്ലിപ്പൊയിൽ ലോക്കൽ സെക്രട്ടറി പി ജെ ജോൺസൺ അധ്യക്ഷനായി. കോടഞ്ചേരി ലോക്കൽ സെക്രട്ടറി പി ജി സാബു, കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ എം ജോസഫ്, ബിന്ദു ജോർജ്, ചാൾസ് തയ്യിൽ, റീന സാബു, റോസ്‌ലി മാത്യു എന്നിവർ സംസാരിച്ചു. ഷിജി ആന്റണി സ്വാഗതവും പി ജെ ഷിബു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..