22 December Sunday
ചൂടുപിടിച്ച്‌ കേക്ക്‌ വിപണി

താരമായി ഷുഗർ ഫ്രീയും മില്ലറ്റും

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

കോഴിക്കോട് നഗരത്തിലെ ക്രിസ്മസ് കേക്ക് വിപണി

കോഴിക്കോട്‌

ഷുഗർ ഫ്രീ പ്ലം കേക്ക്‌, മില്ലറ്റ്‌ പ്ലം കേക്ക്‌, റിച്ച് പ്ലം കേക്ക്‌... തട്ടിൽ കേക്ക്‌ വൈവിധ്യവുമായി ആഘോഷരാവിനെ വരവേൽക്കാൻ ബേക്കറികൾ ഒരുങ്ങി. ക്രിസ്‌മസിന്‌ മൂന്നുനാൾ മാത്രം ശേഷിക്കേ കേക്ക്‌ വിപണി ചൂടുപിടിച്ചു.
റോയൽ ഐസിങ് കേക്ക്, ബട്ടറൈസിങ് കേക്ക്, ഫ്രഷ് ക്രീം കേക്ക്‌, ബനാന കേക്ക്, ക്യാരറ്റ് കേക്ക്, ഹണി ഡേറ്റ്സ് കേക്ക് എന്നിവയെല്ലാം ബേക്കറികളിൽ സുലഭം. ക്രിസ്‌മസിന്‌ ആവശ്യക്കാരേറെയുള്ള പ്ലം കേക്കിലാണ്‌ വൈവിധ്യമേറെയും. 450 ഗ്രാം മുതൽ ലഭ്യമാണ്‌. 250 രൂപ മുതലാണ്‌ വില. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കുപുറമെ ബേക്കറികളുടെ തനത്‌ വിഭവങ്ങളുമുണ്ട്‌. റിച്ച് പ്ലം കേക്ക് 800 ഗ്രാമിന് 930 രൂപയാണ്‌ വില. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രണ്ടുദിവസംമുന്നേ വിപണി സജീവമായെന്ന്‌ റീഗൽ ബേക്കറി ഉടമ കെ ആർ രഞ്ജിത് പറഞ്ഞു. മുട്ടയുടെയും നെയ്യിന്റെയും വില വർധിച്ചത്‌ ചെലവ് കൂട്ടിയിട്ടുണ്ട്‌. ഷുഗർ ഫ്രീ പ്ലം, മില്ലറ്റ് പ്ലം കേക്കുകളാണ്‌ കൂടുതലായി വിറ്റുപോകുന്നത്‌. മുൻകൂർ ഓർഡർ ലഭിക്കുന്നുണ്ടെന്നും മികച്ച പ്രതികരണം പ്രതീക്ഷയാണെന്നും ബേക്കറിയുടമകൾ സാക്ഷ്യപ്പെടുത്തുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top