കോഴിക്കോട്
മാലിന്യം നീക്കാൻ പരിസ്ഥിതി സൗഹാർദ വാഹനങ്ങൾ നിരത്തിലിറക്കി കോർപറേഷൻ. ഹരിതകർമസേന എംസിഎഫുകളിൽ ശേഖരിക്കുന്ന അജൈവ മാലിന്യം എംആർഎഫുകളിലേക്ക് നീക്കാനാണ് 24 സിഎൻജി വാഹനങ്ങൾ ഇറക്കിയത്. മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്‌തു. കടകളിൽനിന്നുള്ള മാലിന്യശേഖരണത്തിനും ഇതുപയോഗിക്കും.
കണ്ടെയിനറുകൾ – -ഇ കാർട്ടുകൾ എന്നിവയ്‌ക്ക് പുറമെയാണ് എൽപിജി വാഹനങ്ങളും ഇറക്കുന്നത്. 18 സർക്കിൾ, മൂന്ന് സോണൽ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് സിഎൻജി വാഹനങ്ങൾ നൽകും. വീടുകളിൽനിന്ന് അജൈവ മാലിന്യം ശേഖരിച്ച് എംസിഎഫുകളിലെത്തിക്കാൻ നേരത്തെ 75 ഇ -ഓട്ടോകൾ നിരത്തിലിറക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം ശേഖരിക്കാൻ കണ്ടെയിനറുകളും സജ്ജമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സമിതി അധ്യക്ഷരായ ഒ പി ഷിജിന, സി രേഖ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..