27 December Friday

കോർപറേഷൻ കുടുംബശ്രീ നൽകിയത്‌ 32 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

സൗത്ത് സിഡിഎസ് ചെയർപേഴ്സൺ എം ശ്രീജ മേയർ ഡോ. ബീന ഫിലിപ്പിന് തുക കൈമാറുന്നു

 കോർപറേഷൻ കുടുംബശ്രീ നൽകിയത്‌  32 ലക്ഷം രൂപ

കോഴിക്കോട്
പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വയനാടിനായി കോർപറേഷൻ കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ചത് 32 ലക്ഷം രൂപ. രണ്ട്‌ ദിവസങ്ങളിലായി നടന്ന അയൽക്കൂട്ട യോഗങ്ങളിലാണ്  ‘വയനാടിനൊരു കൈത്താങ്ങ്'എന്ന പേരിൽ തുക സമാഹരിച്ചത്.  നോർത്ത് സിഡിഎസ് 8,42,360, സെൻട്രൽ സിഡിഎസ് 10,42,605, സൗത്ത് സിഡിഎസ് 13,38,045 എന്നിങ്ങനെയാണ് തുക നൽകിയത്‌. തുക അതത്‌ സിഡിഎസ് ചെയർപേഴ്സൺമാർ മേയർ ഡോ. ബീന ഫിലിപ്പിന് കൈമാറി.  
സൗത്ത് സിഡിഎസ് സമാഹരിച്ച തുക ചെയർപേഴ്സൺ എം ശ്രീജയും സെൻട്രൽ സിഡിഎസ്‌ ചെയർപേഴ്‌സൺ കെ കെ ജാസ്‌മിനും മേയർക്ക്‌ കൈമാറി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി ദിവാകരൻ, വികസന സ്ഥിരംസമിതി അധ്യക്ഷൻ പി സി രാജൻ, മെമ്പർ സെക്രട്ടറി സി ഷജീഷ്, വൈസ് ചെയർപേഴ്സൺ ഒ സ്മിത, കൺവീനർമാരായ ഷീജ വിനോദ്, രജിത, നിമ്മി സിഡിഎസ് അംഗങ്ങളായ ഫെമി, ഓമന ലത എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top