കോഴിക്കോട്
കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്നതിനെതിരെ പ്രതിഷേധാഗ്‌നി തീർത്ത് കോഴിക്കോട്. യുവജനങ്ങളും വനിതകളും വിദ്യാർഥികളും മുതലക്കുളത്ത് ഒന്നിച്ചുയർത്തിയ ശബ്ദം സ്‌ത്രീ സുരക്ഷിതത്വത്തിനും നീതിക്കുമായുള്ള സമരാഹ്വാനമായി. ഡോക്ടറുടെ കൊലപാതകത്തിലും ബംഗാൾ സർക്കാർ നടപടികളിലും പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് മുതലക്കുളത്ത് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി പി പി താജുദ്ദീൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം പറഞ്ഞു. മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കാനത്തിൽ ജമീല എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, ജില്ലാ പ്രസിഡന്റ് ഡി ദീപ, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ടി പി അമൽ രാജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..