23 September Monday

ഭിന്നശേഷിക്കാർക്കൊപ്പം 
ലോക സമാധാനദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ലോക സമാധാന ദിനാചരണ ഭാഗമായി കടലുണ്ടി ഹോപ്പ്ഷോറിൽ ഭിന്നശേഷി കുട്ടികളും അമ്മമാരും 
എൻഎസ്എസ് വളന്റിയർമാരും ഒത്തുചേർന്നപ്പോൾ

കടലുണ്ടി

ലോക സമാധാന ദിനാചരണ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന–-പരിശീലന കേന്ദ്രമായ ഹോപ്പ്‌ ഷോറിൽ ഫാറൂഖ് ട്രെയ്നിങ് കോളേജ് എൻഎസ്എസ് വളന്റിയർമാരുമൊന്നിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  ‘സിറാജ്’ ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ ‘മാനവികതയുടെ വർത്തമാനം’ പ്രഭാഷണം നടത്തി. ഹോപ്പ്‌ ഷോർ മാനേജിങ് ഡയറക്ടർ നജുമുൽ മേലത്ത് അധ്യക്ഷനായി. ജനകീയ കർഷകനും ഉത്തരവാദിത്വ ടൂറിസത്തിന്റെ  പ്രചാരകനുമായ കെ സി ദാസിനെ ആദരിച്ചു. വിനു കടക്കാട്ട് ഉപഹാരം നൽകി. പി വി ഷംസുദ്ദീൻ, എൻഎസ്എസ് ജില്ലാ  കോ- ഓർഡിനേറ്റർ ഡോ.ഫസീൽ അഹമ്മദ് എന്നിവർ  സംസാരിച്ചു.  എൻഎസ്എസ് വളന്റിയർമാർ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി കലാപരിപാടികൾ സംഘടിപ്പിച്ചു. വളന്റിയർ എ  ആമിന സ്വാഗതവും എം എ നജാത് നന്ദിയും പറഞ്ഞു. ശുചീകരണവും നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top