21 December Saturday

കൂരാച്ചുണ്ടിൽ ‘ബ്രേക്കിട്ട്‌’ 
ടേക്ക് എ ബ്രേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

കൂരാച്ചുണ്ടിൽ "ടേക്ക് എ ബ്രേക്ക്’ അടച്ചിട്ട നിലയിൽ

കൂരാച്ചുണ്ട്

കൂരാച്ചുണ്ട്‌ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ "ടേക്ക് എ ബ്രേക്ക്’ ഒരാഴ്ചയായി പ്രവർത്തിക്കുന്നില്ലെന്ന് പരാതി. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ടേക്ക് എ ബ്രേക്കിന്റെ നടത്തിപ്പ് ചുമതല ഹരിതകർമസേന‌ക്കാണ്. 14 മുതൽ  അടച്ചിട്ടത്‌. കഫ്റ്റീരിയ, മുലയൂട്ടൽ മുറി, ശുചിമുറി തുടങ്ങി എല്ലാ സംവിധാനങ്ങളോടെയുമാണ് ടേക്ക് എ ബ്രേക്ക് പ്രവർത്തിക്കുന്നത്. 
യാത്രക്കാർ ഉൾപ്പെടെ നിരവധിപേർ നിത്യേനയെത്തുന്ന കേന്ദ്രം കാരണമില്ലാതെയാണ്‌  അടച്ചിട്ടതെന്നാണ്‌ നാട്ടുകാർ പറയുന്നത്. നിത്യേന മികച്ച വരുമാനം കിട്ടുന്ന "ടേക്ക് എ ബ്രേക്ക്’ ഒരാഴ്ചയായി അടച്ചിട്ടത് വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top