23 December Monday

കനാൽ തീരത്തെ കൃഷി നശിപ്പിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

വെട്ടിനശിപ്പിച്ച വാഴകൃഷി

വടകര
കുറ്റ്യാടി ഇറിഗേഷൻ ഭാഗമായുള്ള മേമുണ്ടയിലെ ഡിസ്‌ട്രിബ്യൂട്ടറി കനാൽ തീരത്തെ വാഴകൃഷി വെട്ടിനശിപ്പിച്ചതായി പരാതി. മണിയംചാലിൽ താഴ കുനി രാധ സ്വന്തം സ്ഥലത്തോട്‌ ചേർന്നുള്ള കനാൽ തീരത്ത് കൃഷിചെയ്ത വാഴയാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. കുലച്ചതും കുലക്കാറായതുമായ 65 ലേറെ നാടൻ കദളി വാഴകളാണ് നശിപ്പിച്ചത്. രാധ സ്വന്തം ഭൂമിയിലും ഇറിഗേഷൻ സ്ഥലത്തോടും ചേർന്ന് പശുത്തൊഴുത്ത് നിർമിച്ചെന്ന്‌ അയൽവാസി പരാതി നൽകിയിരുന്നു. അധികൃതരുടെ നിർദേശമനുസരിച്ച്‌ കഴിഞ്ഞ ദിവസം തൊഴുത്ത്‌ പൊളിച്ചുനീക്കിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർ വാഴ വെട്ടിനശിപ്പിച്ചെന്നാണ്‌ ഉടമയുടെ പരാതി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കും കൃഷി ഓഫീസർക്കും പരാതി നൽകി.
ഇറിഗേഷൻ ഭൂമി കൈയേറി നിർമാണപ്രവൃത്തി നടത്തിയത് ഒഴിപ്പിക്കുകയാണ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി തവണ ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. ഭൂമി കൈയേറിയതായ തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top