27 December Friday

ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നഗരത്തിൽ നടന്ന 
പ്രതിഷേധ പ്രകടനം

 കോഴിക്കോട്

കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ലാത്തതുമായ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധപ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ‍ ‍ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സിനാൻ ഉമ്മർ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് അമീതാ പ്രദീപ്, ഫഹദ് ഖാൻ, എം വി നീതു, ഹംദി ഇഷ്റ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top