ബാലുശേരി
ചെടിച്ചട്ടികളില്ലാതെ അലങ്കാരച്ചെടികൾ വളർത്താൻ കൊക്കേഡാമ പായൽ പന്തുകളുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളന്റിയർമാർ. പായൽ കൊണ്ടുള്ള ബോൾ എന്നർഥം വരുന്ന കൊക്കേഡാമ ജപ്പാൻ കൃഷിരീതിയാണ്. മണ്ണുകൊണ്ട് ബോളുണ്ടാക്കി അതിനുചുറ്റും പായൽകൊണ്ട് പൊതിഞ്ഞ് ചെടി നടുകയാണ് ചെയ്യുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി അജിത നിർവഹിച്ചു. പ്രിൻസിപ്പൽ ടി എ ശ്രീജിത്ത് അധ്യക്ഷനായി. എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത്, പ്രോഗ്രാം ഓഫീസർ സി എം ഹരിപ്രിയ എന്നിവർ സംസാരിച്ചു. ഇൻഡോർ ചെടികൾ ഈ രീതിയിൽ നിർമിച്ച് വിപണനസാധ്യത തേടുകയാണ് കുട്ടികൾ.
പേരാമ്പ്ര
ജപ്പാനീസ് കാർഷിക രീതിയായ കൊക്കൊടാമ (പായൽ പന്ത്) നിർമിച്ച് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ. മണ്ണും ചകിരിച്ചോറും വളവും ചേർത്ത് ഉരുട്ടിയശേഷം പച്ചക്കറി തൈകളും ചെടിയും നട്ട് പായൽ കൊണ്ട്
പൊതിയുന്നതാണ് കൃഷിരീതി.
പഞ്ചായത്തംഗം കെ വി അശോകൻ ഉദ്ഘാടനംചെയ്തു. വളന്റിയർ ലീഡർ അനിരുദ്ധ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ഇ ബിന്ദു പദ്ധതി വിശദീകരിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം എം ഭാസ്കരൻ, സ്റ്റാഫ് സെക്രട്ടറി സലീഷ് ബാബു എന്നിവർ സംസാരിച്ചു. ലാമിയ സ്വാഗതവും ഹിബ ഫാത്തിമ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..