24 November Sunday

വിലങ്ങാട് പുലിയെ കണ്ടെന്ന പ്രചാരണം വ്യാജം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

വിലങ്ങാട് പാലൂരിൽ കണ്ട കാൽപ്പാടുകൾ വനംവകുപ്പധികൃതർ പരിശോധിക്കുന്നു

നാദാപുരം 
വിലങ്ങാട് പുലിയിറങ്ങിയെന്ന പ്രചാരണം വനംവകുപ്പ് തള്ളി. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയോട് ചേർന്നുകിടക്കുന്ന പാലൂരിലാണ് പുലിയെ കണ്ടതായി വ്യാഴാഴ്ച രാത്രിയിൽ പ്രചാരണം നടന്നത്. കൂടാതെ പുലിയുടേത് എന്നപേരിൽ മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ട കാൽപ്പാടുകളും പ്രചരിച്ചു. ഇതോടെ പ്രദേശവാസികളിൽ പുലിപ്പേടിയുമായി.
വിലങ്ങാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിലെ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെതെന്ന പേരിൽ പ്രചരിച്ച കാൽപ്പാടുകൾ തെരുവ് പട്ടിയുടെതാണ് എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
സമീപകാലത്തൊന്നും വിലങ്ങാട് മേഖലയിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. പുലിയെ കണ്ടെന്ന പ്രചാരണം തെറ്റാണെന്ന് പ്രദേശത്തുകാരെ ബോധ്യപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top