23 November Saturday

ഇതാ കൈത്തറിയുടെ മഹാമേളം

സ്വന്തം ലേഖികUpdated: Saturday Aug 24, 2024

കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച ഓണം കൈത്തറിമേളയിൽനിന്ന്

കോഴിക്കോട്‌
കടുത്ത ചൂടിലും തണുപ്പ്‌ പകരുന്ന സാറ്റിൻ കിടക്ക വിരികൾ, ഡിസൈനർ സാരികളും ചുരിദാറുകളും, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന റോൾ കിടക്കകൾ, കോട്ടൺ കൊതുക്‌ വലകൾ... വശ്യതയും ഗുണമേന്മയും ഊടും പാവും നെയ്യുന്ന വസ്‌ത്രവൈവിധ്യങ്ങളുടെ ശേഖരങ്ങളുമായി ഓണം കൈത്തറി മേള. കോർപറേഷൻ സ്‌റ്റേഡിയം കോമ്പൗണ്ടിൽ നടക്കുന്ന മേളയിൽ ജില്ലയ്‌ക്കകത്തും  പുറത്തുമുള്ള കൈത്തറി സഹകരണ സംഘങ്ങളിലെ പരമ്പരാഗത നെയ്‌ത്തുകാർ ഉൽപ്പാദിപ്പിച്ച തുണിത്തരങ്ങളുണ്ട്‌. 
ഷർട്ടുകൾ, ചുരിദാറുകൾ, കുഞ്ഞുടുപ്പുകൾ, കിടക്കവിരി, ചവിട്ടി, ബാഗുകൾ, സാരികൾ, തലയിണകൾ, തുണികൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ വാങ്ങാം. കൈത്തറി വസ്‌ത്രങ്ങൾ ആകർഷകമാക്കുന്ന പദ്ധതിയുടെ ഭാഗമായി  ഉൾപ്പെടുത്തിയ ഡിസൈനർമാർ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങളും മേളയിലുണ്ട്‌. സെപ്‌തംബർ 14ന്‌ സമാപിക്കുന്ന മേളയുടെ ഉദ്‌ഘാടനം 24ന്‌ വൈകിട്ട്‌ നാലിന്‌ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ നിർവഹിക്കും. കൈത്തറി വസ്‌ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ വികസന സമിതിയും സംയുക്തമായാണ്‌ മേള സംഘടിപ്പിക്കുന്നത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top