22 December Sunday

കക്കംവെള്ളിയിൽ അക്വഡക്ട് അപകട ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
നാദാപുരം
കക്കംവെള്ളിയിൽ ഇറിഗേഷൻ വകുപ്പിന്റെ അക്വഡക്ട്  അപകട ഭീഷണിയിൽ. നാദാപുരം, പുറമേരി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കംവെള്ളിയിലെ അക്വഡക്ടാണ് കാലപ്പഴക്കത്തിൽ ജീർണിച്ച് അപകടത്തിലായത്‌.  കക്കംവെള്ളി ബ്രാഞ്ച് കനാലിൽനിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂഷൻ കനാലിലാണ് അക്വഡക്ടുള്ളത്. അഞ്ച് പതിറ്റാണ്ടുമുമ്പ് പണിതീർത്ത ഈ കനാൽ വഴി വെള്ളം കടത്തിവിട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കനാലിൽ വേനൽക്കാലത്ത് വെള്ളം വന്നാൽ കൃഷിക്കും കിണറുകളിലും യഥേഷ്ടം വെള്ളം ലഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ  അക്വഡക്ടിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കമ്പികൾ തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്. സമീപത്തെ എൽപി സ്കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാർ യാത്രചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡക്ട്  പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top