19 December Thursday
വിശദീകരണ യോഗം നടത്തി

പരിസ്ഥിതിലോല പ്രദേശത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
 
തിരുവമ്പാടി
ഇഎസ്എ വിഷയത്തിൽ സർക്കാരിന്റെയും പാർടിയുടേയും നിലപാട് വിശദീകരിക്കുന്നതിന് അഴീക്കോടൻ ദിനാചരണത്തിൽ സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. പരിസ്ഥിതിലോല പ്രദേശത്തിന്റെ പേരിൽ ഒരാളുടേയും കിടപ്പാടം നഷ്ടപ്പെടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തകയെന്നതാണ് പാർടിയുടെയും നിലപാട്‌. ഇക്കാര്യത്തിൽ സർക്കാർ സത്യസന്ധതയോടെ മലയോര ജനതയോടും കൃഷിക്കാരുടെ താൽപ്പര്യങ്ങളോടുമൊപ്പം നിൽക്കും. ജനവാസ മേഖലയേയും ജലാശയവും തോട്ടം മേഖലയേയും ഒഴിവാക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. കാര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. വനവും സംരക്ഷിക്കപ്പെടണം. 
ഇക്കാര്യങ്ങൾ മറച്ചുവച്ച്‌ മലയോര കർഷകരെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ചിലർ  ബോധപൂർവമായ നീക്കം നടത്തുകയാണ്. ഇത്‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 
തിരുവമ്പാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ, ലിന്റോ ജോസഫ് എംഎൽഎ,  ജോണി ഇടശ്ശേരി, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്, സി എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ജോളി ജോസഫ് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top