24 September Tuesday

കാക്കൂരിൽ സ്വകാര്യ ബസും കാറും 
കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
കാക്കൂർ 
ബാലുശേരി- കോഴിക്കോട് പാതയിൽ കാക്കൂരിൽ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല്‌ പേർക്ക് സാരമായി പരുക്കേറ്റു. 
നാദാപുരം സ്വദേശികളായ സതീഷ് (42), ഭാര്യ മോണിഷ (34), ഇവരുടെ രണ്ട് കുട്ടികൾ എന്നിവർക്കാണ്‌ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ വൈകിട്ട് അഞ്ചരയോടെ കാക്കൂര്‍ പതിനൊന്നേ രണ്ടിലാണ് അപകടം . 
ബാലുശേരി ഭാഗത്തുനിന്ന് വരികയായിരുന്ന സ്വകാര്യ ബസ് എതിർ ഭാഗത്ത് നിന്ന്‌ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top