19 December Thursday
സംസ്ഥാന ഹയർ സെക്കൻഡറി എൻഎസ്എസ് അവാർഡ്‌

പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറിക്ക്‌ മികച്ച നേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
 
കുന്നമംഗലം 
സംസ്ഥാനത്തെ ഹയർ സെക്കൻഡറി മേഖലയിലെ മികച്ച പ്രവർത്തനം നടത്തുന്ന എൻഎസ്എസ് യൂണിറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ‘സംസ്ഥാന എൻഎസ്എസ് അവാർഡ് 2023-–-- 24’ പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ്‌ സ്വന്തമാക്കി. പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വളന്റിയർമാരായ പി ശ്രേയ, പി കെ അമാൻ അഹമ്മദ് എന്നിവരുടെ അവാർഡ്‌ നേട്ടവും സ്‌കൂളിന്‌ മാറ്റേകി. 
കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശക്തമായ സാമൂഹ്യ പാരിസ്ഥിതിക പാലിയേറ്റീവ് സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. സ്വന്തം ബ്രാൻഡിൽ ബൾബ് നിർമാണവും വിൽപ്പനയും പരിശീലനവും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി എൽഇഡി നിർമാണ യൂണിറ്റ്‌, പ്രഭ എന്ന പേരിൽ ബൾബ്‌, സ്നേഹവീടൊരുക്കൽ, വയനാട്ടിലെ ആദിവാസി ഊരിലെ സാമൂഹ്യ പഠനമുറിക്ക് ലൈബ്രറിയും ഊരിലേക്ക് ഓണക്കിറ്റും നൽകൽ, ഉപയോഗശൂന്യമായ സ്‌കൂളിലെ ബെഞ്ചും ഡെസ്‌കുകളും ഷെൽഫുകളാക്കി പഞ്ചായത്തിലെ പത്ത് അങ്കണവാടികൾക്ക് നൽകിയ പ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം അവാർഡ്‌ നേട്ടത്തിന്‌ അർഹമാക്കി.  
നേരത്തെ 2021–-22 അധ്യായന വർഷത്തിൽ മലപ്പുറം മുതൽ കാസർകോട്‌ വരെയുള്ള സ്‌കൂളുകൾ ഉൾപ്പെടുന്ന ഉത്തരമേഖലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസറിനുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top