19 December Thursday

കള്ളവാർത്തകൾക്കെതിരെ ബഹുജന കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
കോഴിക്കോട്‌
ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനം തകർക്കാനും കേന്ദ്രസഹായം മുടക്കാനും ലക്ഷ്യമിട്ടുള്ള കള്ളവാർത്തകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ മുതലക്കുളം മൈതാനത്ത്‌ ചേരുന്ന കൂട്ടായ്‌മയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
കേന്ദ്രസംഘത്തിന്റെ സഹായത്തോടെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ എസ്‌റ്റിമേറ്റിനെ സർക്കാരിന്റെ കൊള്ളയെന്നും കള്ളക്കണക്കെന്നും പ്രചരിപ്പിക്കുകയായിരുന്നു ചില വാർത്താമാധ്യമങ്ങൾ. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ മറവിൽ സർക്കാർ കള്ളക്കണക്ക്‌ എഴുതിയെടുത്തുവെന്ന പ്രചാരണം ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു. 
അതേറ്റുപിടിച്ചാണ്‌ പ്രതിപക്ഷവും ബിജെപിയും കള്ളപ്രചാരണം നടത്തുന്നത്‌. അർഹതപ്പെട്ടത്‌ തടയാനുള്ള മാധ്യമഗൂഢാലോചനക്കെതിരെയുള്ള പ്രതിഷേധ കൂട്ടായ്‌മയിൽ മുഴുവൻ മനുഷ്യസ്‌നേഹികളും അണിനിരക്കണമെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top