താമരശേരി
രോഗികളുടെ വർധനക്ക് ആനുപാതികമായും പുതിയ വിഭാഗങ്ങൾക്ക് അനുസരിച്ചും നഴ്സുമാരുടെ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
താമരശേരി വ്യാപാര ഭവനിൽ നടന്ന കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി എസ് രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സിന്ധു, യൂണിറ്റ് പ്രസിഡന്റ് എ സി അശ്വനാഥ് എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി പ്രജിത്തും വരവുചെലവ് കണക്ക് പി റെജിനയും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ സജിത സ്വാഗതവും എം ആർ പുഷ്പലത നന്ദിയും പറഞ്ഞു.
ഉച്ചയക്ക് നടന്ന യാത്രയയപ്പ് യോഗം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ റീജ അധ്യക്ഷയായി. എഴുത്തുകാരൻ രാസിത്ത് അശോകൻ മുഖ്യാതിഥിയായി.
സംസ്ഥാന കമ്മിറ്റി അംഗം എൻ വി അനൂപ്, ഒ കെ രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി അരുൺ കുമാർ എന്നിവർ സംസാരിച്ചു. ചൊവ്വ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..