കൊയിലാണ്ടി
ജില്ലയിലെ മുതിർന്ന സിപിഐ എം നേതാവായിരുന്ന പി കെ ശങ്കരന്റെ ഓർമയ്‌ക്കായി നിർമിച്ച പി കെ ശങ്കരേട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനത്തിലേക്ക്. നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി നിർമിച്ച കെട്ടിടം 26ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കാവുംവട്ടത്താണ് സ്മാരക മന്ദിരം ഒരുക്കിയത്.
ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്ന പി കെ ശങ്കരൻ കർഷകസംഘത്തിന്റെ ജില്ലയിലെ നേതാക്കളിലൊരാളുമായിരുന്നു. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓർമ എക്കാലവും നിലനിർത്തുന്ന രീതിയിലാണ് സിപിഐ എം വാങ്ങിച്ച അഞ്ചര സെന്റ് സ്ഥലത്ത് മന്ദിരം പണിതത്.
പ്രദേശത്തെ പാർടി നേതാവായിരുന്ന പി കെ ദാമോദരക്കുറുപ്പിന്റെ ഓർമയ്‌ക്കായുള്ള ഹാൾ ഉദ്ഘാടനവും നടക്കും. യു കെ കുഞ്ഞിച്ചോയി, എൻ എസ് നമ്പൂതിരി, കെ കുഞ്ഞാത്തു എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ്, കാനത്തില്‍ ജമീല എംഎല്‍എ, ടി പി ദാസൻ, പി വിശ്വന്‍, കെ ദാസന്‍, ടി കെ ചന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുക്കും. വാർത്താസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി ആര്‍ കെ അനില്‍കുമാര്‍, പി വി മാധവന്‍, രാജന്‍ പഴങ്കാവില്‍, കെ രമേശന്‍, പി കെ വിജയകുമാര്‍, എം കെ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..