ബാലുശേരി
ബാലുശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എംഎൽഎ പറഞ്ഞു. പ്രവൃത്തി പുരോഗതി വിലയിരുത്താനായി എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദർശിച്ചു. ബാലുശേരിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 15 കോടി രൂപ ചെലവഴിച്ച് പറമ്പിന്റെ മുകളിൽ 72 സെന്റ് റവന്യു ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്.
എഇഒ ഓഫീസ്, സബ് ട്രഷറി, വില്ലേജ് ഓഫീസ്, എക്സൈസ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, അഗ്രിക്കൾച്ചർ ഓഫീസ് തുടങ്ങിയവയെല്ലാം ഇനി മിനി സിവിൽ സ്റ്റേഷനിലാവും പ്രവർത്തിക്കുക. നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, സ്ഥിരംസമിതി അധ്യക്ഷൻ പി എൻ അശോകൻ, എക്സിക്യൂട്ടീവ് എൻജിനിയർ കെ ബൈജു, അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി ബിനീഷ്, അസി. എൻജിനിയർ ടി അതുൽ, ടി ആർ സുജേഷ്, കെ സി മായൻ എന്നിവരും എംഎൽഎയുടെ കൂടെയുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..