23 December Monday

നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടൽ ഇ കെ വിജയൻ എംഎൽഎ നിർവഹിക്കുന്നു

നരിപ്പറ്റ 
നരിപ്പറ്റക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു.  നിർമാണ പ്രവൃത്തിയും എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ  ഉപയോഗിച്ച്‌ നിർമിക്കുന്ന ആശുപത്രിയിലേക്കുള്ള പാലത്തിന്റെ  പ്രവൃത്തിയും ഇ കെ വിജയൻ എംഎൽഎ  ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് ഭരണസമിതി ജനകീയ സഹകരണത്തോടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ്‌ കൈവേലി അങ്ങാടിയിൽ കെട്ടിടത്തിനായി  30 സെന്റ്  സ്ഥലം വാങ്ങിയത്‌. ഇവിടെ നിർമാണ പ്രവൃത്തികൾക്കായി  ഇ കെ വിജയൻ എംഎൽഎ 50 ലക്ഷം രൂപയും  50 ലക്ഷം ബജറ്റിലും അനുവദിച്ചു. നരിപ്പറ്റ  പഞ്ചായത്ത് പ്രസിഡന്റ്  ബാബു കാട്ടാളി അധ്യക്ഷനായി. പിഡബ്ല്യുഡി  അസി. എക്സിക്യൂട്ടീവ് എൻജിനിയർ വിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി കെ ബീന, ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷ എൻ കെ ലീല, വി നാണു,  ഷാജു ടോം പ്ലാക്കൽ, ഷീജ നന്ദൻ, മിനി, ടി ശശി, അജിത, അനുരാജ്, അൽഫോൻസ, ലിബിയ, അസീസ്, കുഞ്ഞബ്ദുള്ള, ലേഖ, കെ പ്രമുലേഷ്, സുധീഷ് എടോനി, ടി പി പവിത്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ടെസ്റ്റി നന്ദിപറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top