22 December Sunday

പൊന്നാണ് മുക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

പ്രണവ് ഷാജി , സീനിയർ ബോയ്സ് പോൾ വാൾട്ട്, 
സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാംപാറ

കോഴിക്കോട് 

കൗമാര കായിക മാമാങ്കത്തിൽ ട്രാക്കും ഫീൽഡും കുത്തകയാക്കിയ മുക്കം വീണ്ടും കിരീടത്തിൽ മുത്തമിട്ടു. മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആദ്യദിനം നേടിയ മേൽക്കൈക്ക്‌ ഇളക്കം തട്ടാതെ 275 പോയിന്റുമായാണ് നിലവിലെ ചാമ്പ്യൻമാർ ജില്ലാ കായികമേളയിൽ 15ാം തവണയും ഓവറോൾ നേടിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ്‌ എച്ച്എച്ച്എസാണ് മുക്കത്തിന്റെ വിജയശിൽപ്പി. 32 സ്വർണവും 22 വെള്ളിയും 24 വെങ്കലവുമായാണ് കിരീടം നിലനിർത്തിയത്. 
213 പോയിന്റുമായി പേരാമ്പ്രയാണ് രണ്ടാമത്. 24 സ്വർണവും 13 വെള്ളിയും 18 വെങ്കലവും നേടി. ബാലുശേരി 90 പോയിന്റുമായി മൂന്നാമതായി. കോഴിക്കോട് സിറ്റി (73) നാലാമതും വടകര (30) അഞ്ചാമതുമാണ്. 
തുടർച്ചയായി 15ാം വർഷവും സ്കൂളുകളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എച്ച്എസ് ഒന്നാമതായി. 25 സ്വർണവും 12 വെള്ളിയും 15 വെങ്കലവുമായി 176 പോയിന്റുമായാണ് കുതിപ്പ്. 125 പോയിന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 37 മെഡലാണ് നേടിയത്. പൂവമ്പായി എഎംഎച്ച്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി(74).
മൂന്നുദിവസമായി നടന്ന മേളയിൽ ആദ്യദിനം മഴ വില്ലനായി. മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് പൂർത്തിയാക്കിയത്. ബുധനാഴ്ച ആൺകുട്ടികളുടെ ജാവലിൻത്രോയോടുകൂടിയാണ് മേള സമാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top