വടകര
കഥാകൃത്ത് എം മുകുന്ദൻ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവലിന്റെ 50–--ാം വാർഷികം സാഹിത്യ അക്കാദമി നേതൃത്വത്തിൽ തിങ്കളാഴ്ച മയ്യഴി ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കും. പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വാർഷികത്തിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ പരിപാടികൾ നടക്കും.
രാവിലെ 9ന് ടാഗോർ പാർക്കിൽ ചിത്രകാര സംഗമം ടി പി വേണുഗോപാലൻ ഉദ്ഘാടനംചെയ്യും. പകൽ 1.30ന് ‘മയ്യഴി ഭാഷയും ഘടനയും’ എന്ന വിഷയത്തിൽ ഇ വി രാമകൃഷ്ണനും
‘മയ്യഴി മലയാള നോവലിന്റെ വഴിത്തിരിവ്’ എന്ന വിഷയത്തിൽ കെ വി സജയും പ്രഭാഷണം നടത്തും.
വൈകിട്ട് 6ന് ഇ എം അഷ്റഫിന്റെ ‘ബോൺഴൂർ മയ്യഴി' ഷോർട്ട് ഫിലിം പ്രദർശിപ്പിക്കും. എം മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്‌കാരമാണ് പ്രമേയം. മാഹി സ്പോർട്‌സ് ക്ലബ് ആൻഡ് ലൈബ്രറി, പുരോഗമന കലാ സാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..