പേരാമ്പ്ര
പന്തിരിക്കരയിൽ 30, ഡിസംബർ ഒന്ന് തീയതികളിൽ നടക്കുന്ന സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഞായറാഴ്ച ചെങ്കൊടി ഉയരും. പകൽ മൂന്നിന് കൽപ്പത്തൂർ അഞ്ചാംപീടികയിലെ രക്തസാക്ഷി കെ ചോയിയുടെ സ്മാരകത്തിൽനിന്ന് പി ബാലൻ അടിയോടിയുടെ നേതൃത്വത്തിൽ പതാകജാഥയും മേപ്പയൂരിലെ രക്തസാക്ഷി ഇ ഇബ്രാഹിം സ്മാരകത്തിൽനിന്ന് കെ ടി രാജന്റെ നേതൃത്വത്തിൽ കൊടിമര ജാഥയും ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 5.30ന് ഇരുജാഥയും പന്തിരിക്കരയിലെ പൊതുസമ്മേളന നഗരിയിൽ സംഗമിക്കും.
തുടർന്ന് സ്വാഗതസംഘം ചെയർമാൻ ഉണ്ണി വേങ്ങേരി പതാക ഉയർത്തും. ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർടി അംഗങ്ങളുടെ വീടുകളിലും ചങ്ങരോത്ത് പഞ്ചായത്തിലെ മുഴുവൻ പാർടി അനുഭാവികളുടെ വീടുകളിലും ഞായറാഴ്ച ചെങ്കൊടി ഉയരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..