കക്കോടി
30, ഡിസംബർ 1 തീയതികളിൽ നടക്കുന്ന സിപിഐ എം കക്കോടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കക്കോടിയിൽ സീതാറാം യെച്ചൂരിയുടെ പേരിലുള്ള പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ രാജേഷ് പതാക ഉയർത്തി.
കക്കോടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ പി എം ധർമരാജൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻ, ടി കെ സോമനാഥൻ, പി കെ ഇ ചന്ദ്രൻ, പി അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
ഏരിയാ കമ്മിറ്റി അംഗം വി മുകുന്ദൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറിമാരായ എം രാജേന്ദ്രൻ സ്വാഗതവും സി ശിവദാസൻ നന്ദിയും പറഞ്ഞു.
മുൻ ഏരിയാ സെക്രട്ടറി നരിക്കുനിയിലെ അവറാൻ മാസ്റ്ററുടെ ഭാര്യ കദീജയിൽനിന്ന് ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ പതാക ഏറ്റുവാങ്ങി ജാഥാ ലീഡർ പി കെ ഇ ചന്ദ്രന് കൈമാറി. ഏരിയാ കമ്മിറ്റി അംഗം വി ബാബു അധ്യക്ഷനായി. നരിക്കുനി ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് സ്വാഗതം പറഞ്ഞു.
മുൻ ഏരിയാ സെക്രട്ടറി നന്മണ്ടയിലെ എം വി ബാലകൃഷ്ണന്റെ ഭാര്യ സത്യയും കുടുംബാംഗങ്ങളും ചേർന്ന് കൊടിമരം ജാഥാ ലീഡർ ടി കെ സോമനാഥന് കൈമാറി. കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഇ ശശീന്ദ്രൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം വി കെ കിരൺരാജ് സ്വാഗതം പറഞ്ഞു.
കൊടിമര–-പതാക ജാഥകൾ ഇരുചക്ര വാഹനങ്ങളുടെയും അത്‌ലറ്റുകളുടെയും അകമ്പടിയോടെ മൂട്ടോളി ബസാറിൽ കേന്ദ്രീകരിച്ച് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേർന്നു. സ്വാഗതസംഘം ജനറൽ കൺവീനർ പി എം ധർമരാജൻ പതാകയും വൈസ് ചെയർമാൻ സുജ അശോകൻ കൊടിമരവും ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..