27 December Friday

കപ്പുയർത്തി 
സിറ്റി സ്‌റ്റൈൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ജില്ലാ കലോത്സവത്തിൽ ചാമ്പ്യരായ കോഴിക്കോട് സിറ്റി ഉപജില്ലയുടെ ആഹ്ലാദം

 കോഴിക്കോട്‌

സാഹിത്യനഗരിക്ക്‌ ഉത്സവക്കാഴ്‌ച സമ്മാനിച്ച ജില്ലാ കലോത്സവത്തിന്‌ തിരശ്ശീല വീണു. കോഴിക്കോടിന്റെ കലാകിരീടം ആതിഥേയരായ സിറ്റി ഉപജില്ലക്ക്‌. ഏറെ പുതുമകളുമായി നടന്ന കലോത്സവത്തിൽ തുടക്കം മുതൽ വ്യക്തമായ ലീഡ്‌ നിലനിർത്തിയാണ്‌ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട്‌ സിറ്റി 938 പോയിന്റോടെ കപ്പ്‌ തൊട്ടത്‌. 924 പോയിന്റുമായി ചേവായൂർ രണ്ടാം സ്ഥാനം നേടി. 892 പോയിന്റുള്ള കൊടുവള്ളിയാണ്‌ മൂന്നാമത്‌. 
സ്‌കൂളുകളിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവിൽ മേമുണ്ട എച്ച്‌എസ്‌എസ്‌ ഓവറോൾ ജേതാക്കളായി. അവസാന ലാപ്പിലെ കുതിപ്പിൽ 322 പോയിന്റോടെയാണ്‌ മേമുണ്ട ഓവറോൾ തിരിച്ചുപിടിച്ചത്‌. നിലവിലെ ചാമ്പ്യൻമാരായ സിൽവർഹിൽസ്‌ എച്ച്‌എസ്‌എസ്‌ 316 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്‌. 255 പോയിന്റുള്ള പേരാമ്പ്ര എച്ച്‌എസ്‌എസാണ്‌ മൂന്നാമത്‌. ശനി രാത്രി വൈകി സമാപിച്ച മത്സരങ്ങളുടെ ഫലംകൂടി വരുന്നതോടെ പോയിന്റിൽ ചെറിയ മാറ്റമുണ്ടാകും. 
സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ആർഡിഡി സന്തോഷ്‌കുമാർ അധ്യക്ഷനായി. ഡിഡിഇ മനോജ്‌ മണിയൂർ, എം സന്തോഷ് കുമാർ, പി ഹസീസ്‌, ഗിരീഷ്‌ കുമാർ എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top